Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTഖോഖോ മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsbookmark_border
ആലപ്പുഴ: ജില്ല ഒളിമ്പിക്സിന്റെ ഭാഗമായി . ഖോഖോ അസോസിയേഷൻ പ്രസിഡന്റ് ഷിജിലാൽ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തിൽ സെന്റ് ആന്റണീസ് കൊക്കോതമംഗലം സ്വർണവും ജി.എസ്.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം(എ) വെള്ളിയും, ജി.എസ്.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം (ബി ) വെങ്കലവും നേടി. വനിത വിഭാഗത്തിൽ ജി.എസ്.എം.എം ഗവ. സ്കൂൾ എസ്.എൽ പുരം സ്വർണവും ജി.എച്ച്.എസ് മണ്ണഞ്ചേരി വെള്ളിയും ചേർത്തല എൻ.എസ്.എസ് കോളജ് വെങ്കലവും നേടി. സമാപന സമ്മേളനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story