Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:33 AM IST Updated On
date_range 21 Feb 2022 5:33 AM ISTറോഡു മധ്യത്തിൽ പാർക്ക് ചെയ്ത് പൊലീസ് പരിശോധന; ഇവർക്കാര് പെറ്റിയടിക്കും
text_fieldsbookmark_border
കായംകുളം: റോഡു മധ്യത്തിൽ പൊലീസിന്റെ വാഹന പരിശോധന വിവാദമായി. ലിങ്ക് റോഡിൽനിന്ന് പാർക്ക് ജങ്ഷനിലേക്കുള്ള തിരക്കേറിയ റോഡിൽ ഞായറാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്ത വാഹന ഉടമയിൽനിന്ന് പിഴയീടാക്കാനായിട്ടാണ് പൊലീസ് ജീപ്പ് നിർത്തിയത്. തുടർന്ന് അതുവഴി വന്ന വാഹനങ്ങൾ എല്ലാം പരിശോധിക്കുകയായിരുന്നു. കെ.എസ് ആർ.ടി.സി ബസ് അടക്കമുള്ളവ മുന്നോട്ട് പോകാനാകാതെ നിർത്തിയിടേണ്ടി വന്നു. ഗതാഗതതടസ്സത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ജീപ്പ് മാറ്റാൻ തയാറായത്. ഇത്തരം രീതിയിലുള്ള പരിശോധന പതിവ് സംഭവമാണെന്ന് വ്യാപക ആക്ഷേപമുണ്ട്. ഇടറോഡുകളിൽ പതുങ്ങിനിന്നുള്ള പരിശോധന അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്. ചിത്രം : APLKY1LINKROAD കായംകുളം ലിങ്ക് റോഡിൽ അനധികൃതമായി പാർക്ക് ചെയ്തുള്ള പൊലീസ് പരിശോധന: വഴി മുടങ്ങിയ ബസും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
