Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:30 AM IST Updated On
date_range 21 Feb 2022 5:30 AM ISTഅംഗൻവാടിക്ക് ശാപമോക്ഷം
text_fieldsbookmark_border
അരുർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ 56 നമ്പർ അംഗൻവാടിയുടെ പുനർനിർമാണം ആരംഭിച്ചു. 15 വർഷമായി അംഗൻവാടിയിൽ സ്വകാര്യവ്യക്തി ഉടമസ്ഥാവകാശം ഉന്നയിച്ച് പുനരുദ്ധാരണം തടസ്സപ്പെടുത്തുകയായിരുന്നു. സി.പി.എം നീണ്ടകര ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നൽകിയതിനെത്തുടർന്ന് അംഗൻവാടി മെയിന്‍റനൻസിന് ഫണ്ട് അനുവദിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. സ്വകാര്യവ്യക്തി പണി തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അരൂർ പൊലീസിന്‍റെ സഹായത്തോടെ പഞ്ചായത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ജീവൻ, പഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ്, സോജി മോൾ, ദീപ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: അംഗൻവാടിയുടെ പുനർനിർമാണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
