Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:30 AM IST Updated On
date_range 21 Feb 2022 5:30 AM ISTദേശീയപാതയിൽ സുരക്ഷ ക്രമീകരണമില്ല; അപകടം പെരുകുന്നു
text_fieldsbookmark_border
ഒടിഞ്ഞുതൂങ്ങി പാതയിലേക്ക് തള്ളി വിളക്കുകാലുകൾ അരൂർ: ദേശീയപാതയിൽ ചേർത്തല മുതൽ മണ്ണുത്തിവരെ അപകടരഹിത ഇടനാഴി ആകുമെന്നത് പ്രഖ്യാപനം മാത്രം. തുറവൂർ-അരൂർ പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. വഴിവിളക്കുകളും തെളിയുന്നില്ല. ഇവയൊന്നും നോക്കാൻ ആളില്ല. ഒടിഞ്ഞുതൂങ്ങിയ വിളക്കുകാലുകൾ പാതയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. വാഹനാപകടത്തിൽ തകർന്നവ പല സ്ഥലങ്ങളിലും അപകടകരമായി കിടക്കുന്നുണ്ട്. ചേർത്തല-മണ്ണുത്തി മാതൃക പാതയുടെ ആരംഭസ്ഥലമായ ഒറ്റപ്പുന്ന മുതൽ അരൂർവരെയുള്ള അതിസുരക്ഷ മേഖലയിലെ മീഡിയനിൽ നിരവധി സ്ഥലങ്ങളിലാണ് ഒടിഞ്ഞുതൂങ്ങി പാതയിലേക്ക് തള്ളിനിൽക്കുന്നത്. പ്രദേശത്തെ മീഡിയനിൽ ആയിരത്തോളം വിളക്കുകാലുകളും അവയിൽ 2000 വിളക്കുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ പകുതിയും തെളിയാറില്ല. കരാറെടുത്ത വ്യക്തി സ്വന്തം ചെലവിലാണ് വിളക്ക് സ്ഥാപിക്കുന്നത്. അതത് മേഖലയിൽ തെളിക്കാനാവശ്യമായ വൈദ്യുതിയുടെ ചാർജ് പഞ്ചായത്തുകൾ അടക്കണം. വിളക്കുകാലിൽ പരസ്യം സ്ഥാപിക്കാൻ അവസരം നൽകുന്നതുവഴി ലഭിക്കുന്ന പണമാണ് കരാറുകാരന്റെ വരുമാനം. അറ്റകുറ്റപ്പണി കരാറുകാരൻ തന്നെ നടത്തണമെന്നാണ് വ്യവസ്ഥ. വെളിച്ചമില്ലാത്തതിനാൽ ചെറുതും വലുതുമായ ധാരാളം അപകടങ്ങളുണ്ടാകുന്നുണ്ട്. കോടംതുരുത്തിൽ ലോറിതട്ടി വീണ സൈക്കിളുകാരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്, നിസ്സാര പരിക്കേറ്റു. കഴിഞ്ഞ രാത്രി വയലാർ കവലയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു. വെളിച്ചമില്ലാത്തതിനാൽ സൈഡ് ഒതുക്കുമ്പോൾ വാഹനങ്ങൾ കുഴിയിൽ താഴുന്നതും കുറ്റിക്കാട്ടിലെ കല്ലുകളിൽ തട്ടി വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നതും പതിവാണ്. ട്രാഫിക് എയ്ഡ് പോസ്റ്റ് ഒരിടത്തും സ്ഥാപിച്ചിട്ടില്ല. ചിത്രം ദേശീയപാത മീഡിയനിൽ സ്ഥാപിച്ചിരിക്കുന്ന വിളക്കുകാലുകളിലൊന്ന് ഒടിഞ്ഞ് റോഡിലേക്ക് തൂങ്ങിയ നിലയിൽ lead 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
