Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതർക്കം തീർന്നു; ഇനി...

തർക്കം തീർന്നു; ഇനി എരിയകുളം നവീകരിക്കാം

text_fields
bookmark_border
തർക്കം തീർന്നു; ഇനി എരിയകുളം നവീകരിക്കാം
cancel
അരൂർ: അരൂർ എരിയകുളം നവീകരണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു. നവീകരണ-സംരക്ഷണ പ്രവൃത്തിയിൽ ഏരിയകുളത്തിന്റെ വിസ്തൃതി കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കുളം സംരക്ഷണ സമിതി കൺവീനർ വി.കെ. ഗൗരീശൻ പഞ്ചായത്തിന് പരാതി നൽകുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.പി. ബിജു, സ്ഥിരം സമിതി അധ്യക്ഷൻ ബി.കെ. ഉദയകുമാർ, പഞ്ചായത്ത്‌ സെക്രട്ടറി മണിയപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കല്ല് ഇറക്കി കെട്ടിയ ഭാഗത്തുനിന്ന്​ ഒരു മീറ്റർ മാറ്റി കെട്ടാമെന്ന ധാരണയിൽ തർക്കം പരിഹരിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം കുട്ടി, സീനത്ത്​ ഷിഹാബുദ്ദീൻ. എ.എ. അലക്സ്‌, സി.വി. ശ്രീജിത്, ശശികുമാർ, വി.കെ. ഗൗരീശൻ, സോജി അഗസ്റ്റിൻ, സജീവൻ കരുണാകരൻ, സി.ആർ. അഭിലാഷ് എന്നിവരും പങ്കെടുത്തു. ചിത്രം എരിയകുളത്തിലെ നവീകരണ പ്രവൃത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story