Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂളുകൾ ഇന്നുമുതൽ...

സ്കൂളുകൾ ഇന്നുമുതൽ പൂർണതോതിൽ; കുട്ടിക്കൂട്ടങ്ങ​ളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി

text_fields
bookmark_border
യാത്രസൗകര്യമില്ലാത്തത്​ രക്ഷിതാക്കളിൽ​ ആ​ശങ്ക ആലപ്പുഴ: കോവിഡുകാലത്ത്​ സ്കൂൾ അടച്ചശേഷം ആദ്യമായി​ തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറക്കുന്നു. ഇതിന്​ മുന്നോടിയായി സ്കൂളും പരിസരവും അണുമുക്തമാക്കിയും കുടിവെള്ളം അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയുമാണ്​ കുട്ടികളെ വരവേൽക്കുന്നത്​. യാത്രസൗകര്യമില്ലാത്തത്​ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വലക്കുന്നുണ്ട്​. കുട്ടനാട്​ അടക്കമുള്ള പ്രദേശങ്ങളിൽ പഠിക്കുന്നവർക്കാണ്​ ദുരിതം ഏറെയുള്ളത്​. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട്​ കെ.എസ്​.ആർ.ടി.സി സർവിസുകളടക്കം വഴിമാറിയോടുന്നത്​ സമയത്ത്​ സ്കൂളിൽ വന്നുപോകുന്നതിന്​ തടസ്സമാണ്​. സമൂഹഅകലം പാലിക്കണമെന്ന്​ നിർദേശമുണ്ടെങ്കിലും കുട്ടിക്കൂട്ടങ്ങൾ കൂട്ടത്തോടെ എത്തുമ്പോൾ ഇത്​ എങ്ങനെ പ്രാവർത്തികമാക്കുമെന്ന ആശങ്ക അധ്യാപകരിലുണ്ട്​. ഇതുവരെ ഓൺലൈനിലും ഉച്ചവരെയുമായി നടന്ന ക്ലാസുകളാണ്​ ഇനി മുഴുവൻ സമ​യത്തേക്ക്​ വഴിമാറുന്നത്​. ഓൺലൈൻ പഠനത്തിന്‍റെ വിരസത മാറ്റാൻ കഴിഞ്ഞെന്ന സന്തോഷത്തിലാണ്​ വിദ്യാർഥികൾ. എന്നാൽ, എസ്​.എസ്​.എൽ.സി, പ്ലസ്​ ടു വിദ്യാർഥികൾ വരാനിരിക്കുന്ന പരീക്ഷക്കാലത്തെ പേടിയോടെയാണ്​ സ്കൂളിലെത്തുന്നത്​. പാഠഭാഗങ്ങൾ പൂർത്തിയാകാത്തതാണ്​ പ്രശ്നം. 23 മാസത്തിനുശേഷമാണ്‌ ക്ലാസുകൾ പൂർണതോതിലാകുന്നത്​. കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ച സ്കൂളുകൾ ഭാഗികമായി കഴിഞ്ഞ നവംബർ ഒന്നിനാണ്‌ തുറന്നത്‌. അന്ന്​ മുഴുവൻ കുട്ടികളെയും ഒന്നിച്ചിരുത്താതെ പല ബാച്ചുകളിലായിരുന്നു ക്ലാസ്‌. കോവിഡ്​ മൂന്നാം തരംഗം വീണ്ടും വില്ലനായതോടെ ജനുവരി അവസാനം സ്കൂളുകൾക്ക്​ പൂട്ടുവീണു. കുട്ടികളുടെ സുരക്ഷകാര്യത്തിലുള്ള ആശങ്കയായിരുന്നു പ്രധാനം. ഇതോടെ, ഒന്നുമുതൽ ഒമ്പതുവരെയുള്ളവർക്ക്‌ നേരിട്ടുള്ള ക്ലാസ്‌ താൽക്കാലികമായി നിർത്തിവെച്ചു.10, 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക്​ കഴിഞ്ഞയാഴ്ച മുതൽ മുഴുവൻസമയ ക്ലാസുകൾ തുടങ്ങിയിരുന്നു. 14ന്‌ വീണ്ടും സ്കൂൾ തുറന്നെങ്കിലും ഒന്നുമുതൽ ഒമ്പതുവരെ മൂന്നുദിവസം വീതം ബാച്ചുകൾ തിരിച്ചാണ്‌ പഠനം ക്രമീകരിച്ചിരുന്നത്​. തിങ്കളാഴ്ച മുതൽ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെയാണ്​ ക്ലാസുകൾ. ജില്ലയിൽ 772 സ്കൂളാണുള്ളത്‌. ഒന്നുമുതൽ ഹയർ സെക്കൻഡറി വരെ 2.19 ലക്ഷവും 10 വരെയുള്ള ക്ലാസുകളിൽ 1.79 ലക്ഷവും കുട്ടികളാണുള്ളത്​. എസ്​.എസ്​.എൽ.സിക്ക്​ മാ​ത്രം 22,202 വിദ്യാർഥികളുണ്ട്​. ഹയർ സെക്കൻഡറിയിലും വി.എച്ച്.എസ്​​.സിയും കൂട്ടിയാൽ 49000ത്തിലധികം കുട്ടികളുണ്ട്​. lead pege2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story