Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTവൈദ്യുതി പോസ്റ്റുകളിലടക്കം നഗരത്തിൽ അഞ്ചിടത്ത് തീപിടിത്തം
text_fieldsbookmark_border
ആലപ്പുഴ: വേനൽകനത്തതോടെ വൈദ്യുതി പോസ്റ്റുകളിലടക്കം നഗരത്തിൽ അഞ്ചിടത്ത് തീപിടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനും 11.10നും ആര്യാട് തലവടി പള്ളിമുക്കിലും ആലപ്പുഴ ചുങ്കത്തിനടുത്തെ പോസ്റ്റുകൾക്കുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.35നായിരുന്നു മൂന്നാമത്തെ തീപിടിത്തം. ആലപ്പുഴ കൈചുണ്ടിമുക്കിന് സമീപം അവലകുന്നിൽ കൂട്ടിയിട്ട മാലിന്യത്തിനും സമീപത്തെ പറമ്പിലെ പുല്ലിനും തീപിടിക്കുകയായിരുന്നു. സമീപത്ത് വീടുകൾ ഉള്ളതിനാൽ പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയെത്തിയാണ് അപകടം ഒഴിവാക്കിയത്. ഉച്ചക്ക് 2.45നായിരുന്നു നാലാമത്തെ തീപിടിത്തം. ആലപ്പുഴ വട്ടയാൽ പള്ളിക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്. സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് ഇവിടെയും സേനയെത്തിയാണ് തീകെടുത്തിയത്. ആലപ്പുഴ വഴിച്ചേരി മുസ്ലിംപള്ളിക്ക് സമീപത്തെ പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് 4.35നായിരുന്നു സംഭവം. സമീപത്തായി ടെക്സ്റ്റയിൽസ് ഉണ്ടായിരുന്നതിനാൽ പരിഭ്രാന്തി പരന്നു. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ അനികുമാറിന്റെ നേതൃത്വത്തിൽ ജി. ഷൈജു, ആർ.ഡി. സനൽകുമാർ, ജെ.എസ്. ശ്രീജിത്ത്, ഷുഹൈബ്, അഖിലേഷ്, കെ.എസ്. ആന്റണി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാറിടിച്ച് തെരുവുനായുടെ കാലൊടിഞ്ഞു; രക്ഷകനായി ജയകുമാർ ആലപ്പുഴ: കാറിടിച്ച് കാലെടിഞ്ഞ തെരുവുനായ്ക്ക് രക്ഷയൊരുക്കി മൃഗസ്നേഹി ജയകുമാർ. ആലപ്പുഴ വഴിച്ചേരി സപ്ലൈകോ പെട്രോൾ പറമ്പിന് സമീപത്തുവെച്ചാണ് തെരുവുനായുടെ വലത്തെ കാലിലൂടെ കാർ കയറിയത്. വേദനകൊണ്ട് പുളഞ്ഞ നായെ രക്ഷിക്കണമെന്ന ആവശ്യമായി പെട്രോൾ പമ്പ് ജീവനക്കാർ ജയദേവനെ വിളിക്കുകയായിരുന്നു. കാറുമായി വഴിച്ചേരി പമ്പിലെത്തി ജയകുമാർ നായെ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സക്കൊപ്പം കാലിൽ പ്ലാസ്റ്ററിട്ടശേഷം പമ്പിന് സമീപത്ത് വിട്ടയച്ചു. പമ്പിലെയും പരിസരത്തെയും ആളുകളാണ് നായ്ക്ക് ഭക്ഷണവും മറ്റും നൽകി സംരക്ഷിക്കുന്നത്. തിങ്കളാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അപകടത്തിൽപെടുന്ന മൃഗങ്ങളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും ജയകുമാർ എപ്പോഴും സന്നദ്ധനാണ്. ഒരുവിളിയെത്തിയാൽ മതിയെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story