Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭാര്യയുടെ പരാതിയിൽ...

ഭാര്യയുടെ പരാതിയിൽ ഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border
ചാരുംമൂട്: നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്​റ്റിൽ. നൂറനാട് പടനിലം നടുവിലേമുറി കൃഷ്ണഭവനത്തിൽ ബിനുവിനെയാണ്​ (34) നൂറനാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്​. ഗൾഫിലായിരുന്ന ബിനു ഒരുവർഷമായി നാട്ടിലുണ്ട്. ഭർതൃവീട്ടിൽ പീഡനം പതിവായിരുന്നുവെന്നാണ് ഭാര്യയുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയെ സമീപിച്ച് സംരക്ഷണം നേടിയാണ്​ ഇപ്പോൾ ക​ഴിയുന്നതെന്നും പരാതിയിൽ പറയുന്നു. ഭാര്യ കഴിഞ്ഞ ദിവസം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ അവിടെയെത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെയാണ്​ അറസ്റ്റ്​ ചെയ്തത്​. ബിനുവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തതായി പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story