Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTസഹപ്രവർത്തകർക്ക് സ്നേഹസമ്മാനമായി യൂണിഫോം; ശാന്തകുമാരിയുടെ മനംനിറഞ്ഞു
text_fieldsbookmark_border
ചാരുംമൂട്: ഹരിതകർമസേനയിലെ സഹപ്രവർത്തകർക്ക് സ്നേഹസമ്മാനമായി യൂണിഫോം നൽകി ശാന്തകുമാരി മാതൃകയായി. താമരക്കുളം ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അംഗം വേടരപ്പാവ് സ്വദേശി ശാന്തകുമാരിയാണ് അംഗങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് യൂണിഫോം നൽകിയത്. ഹരിതകർമസേനയിൽ ശാന്തകുമാരിയടക്കം 29 അംഗങ്ങളാണുള്ളത്. കഴിഞ്ഞ നാലുവർഷമായി ഇവർ ഒറ്റ യൂണിഫോമുമായിട്ടാണ് ജോലിക്കെത്തിയിരുന്നത്. പകരം യൂണിഫോമിനായി സ്പോൺസർമാരെ തേടിയെങ്കിലും കിട്ടിയില്ല. രണ്ടുമാസം മുമ്പ് ശാന്തകുമാരിയുടെ മകൾ രശ്മിക്ക് എൻജിനീയറായി യു.കെയിൽ ജോലി ലഭിച്ചു. ഇതിന്റെ സന്തോഷം പങ്കുവെക്കാൻ അമ്മയുടെ സഹപ്രവർത്തകർക്ക് എന്താണ് നൽകേണ്ടതെന്ന് മകൾ ചോദിച്ചപ്പോൾ അവർക്ക് യൂണിഫോം നൽകിയാൽ മതിയെന്ന് ശാന്തകുമാരി അറിയിക്കുകയായിരുന്നു. തുടർന്ന് രശ്മി സഹായമെത്തിച്ചു. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ജി. വേണു യൂണിഫോം ഏറ്റുവാങ്ങി ഹരിതകർമ സേന അംഗങ്ങൾക്ക് വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ, അസി.സെക്രട്ടറി അജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ ഡി. സതി, ബിന്ദു, ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ: താമരക്കുളം ഗ്രാമപഞ്ചായത്തിലെ സഹപ്രവർത്തകരായ ഹരിതകർമ സേന അംഗങ്ങൾക്ക് നൽകാൻ ശാന്തകുമാരി എത്തിച്ച യൂണിഫോം പ്രസിഡന്‍റ് ജി. വേണുവിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story