Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു -ഖാദി ബോർഡ് വൈസ് ചെയർമാൻ
text_fieldsbookmark_border
ആലപ്പുഴ: ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഈവിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജൻ വിൽക്കുന്നത്. പവർലൂമിലും മറ്റും ഉൽപാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാർഥമൂല്യം സംരക്ഷിക്കാതെയാണ് ഇവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 160 കോടിയുടെ ഖാദി വിൽപനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിയത് 68 കോടിയുടേത് മാത്രമാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡും ഇതിനു കാരണമാണ്. ഖാദി മേഖലക്ക് ഉണർവേകാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഡിസൈനിലുള്ള ഉൽപന്നങ്ങൾ മാർച്ച് അവസാനത്തോടെ പുറത്തിറക്കും. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളുടെ വസ്ത്രം, വിവാഹ വസ്ത്രങ്ങൾ, സാരി എന്നിവയിലെല്ലാം പുതിയ ഡിസൈനെത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി ബോർഡ് ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതി ചിത്രരചന മത്സരം ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളുടെ ജില്ലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്‍റ് കെ.ഡി. ഉദയപ്പൻ അധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനം കലക്ടർ എ. അലക്സാണ്ടർ വിതരണം ചെയ്തു. ജില്ല സെക്രട്ടറി എം.സി. പ്രസാദ്, ട്രഷറർ കെ.പി. പ്രതാപൻ, നസീർ പുന്നക്കൽ, കെ. നാസർ, അരുന്ധതി എന്നിവർ സംസാരിച്ചു. മത്സരവിജയികൾ: വൈറ്റ് ഗ്രൂപ്: 1. ശ്രീലക്ഷ്മി ജയറാം (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴ), 2. വൃന്ദ (കാർമൽ അക്കാദമി എച്ച്.എസ്.എസ്, ആലപ്പുഴ), 3. ഗ്രേറ്റ് ജെ. ജോർജ് (മാത സീനിയർ സെക്കന്‍ഡറി സ്കൂൾ, തുമ്പോളി). ഗ്രീൻ ഗ്രൂപ്: 1. എസ്. സൂരജ് (ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം), 2. വി. അഭിമന്യു (കാർമൽ ഇന്‍റർനാഷനൽ സ്കൂൾ, പുന്നപ്ര), 3. സമീറ ദീജിത്ത് (എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്, ആലപ്പുഴ) റെഡ് ഗ്രൂപ്:1. എൻ. അജ്മൽ (ഗവ. എച്ച്.എസ്.മണ്ണഞ്ചേരി). APL chithra rachana ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചന മത്സരം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story