Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:36 AM IST Updated On
date_range 20 Feb 2022 5:36 AM ISTചകിരി താറ്റുയന്ത്രത്തിൽ യുവതിയുടെ കൈ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
text_fieldsbookmark_border
ആറാട്ടുപുഴ: ജോലിക്കിടെ ചകിരി താറ്റുയന്ത്രത്തിൽ കുടുങ്ങിയ യുവതിയുടെ കൈ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തു. ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുവീട്ടിൽ വീണയുടെ (35) കൈയാണ് ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങിയത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ പെരുമ്പള്ളി 878ാം നമ്പർ കയർ സംഘത്തിലാണ് സംഭവം. ചകിരി വൃത്തിയാക്കുന്നതിനിടെ താറ്റുയന്ത്രത്തിനുള്ളിലെ റോളറിനിടയിൽ കൈ കുടുങ്ങുകയായിരുന്നു. ഉടൻ മറ്റു ജീവനക്കാർ യന്ത്രം ഓഫാക്കി. കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനാ സംഘമെത്തി ഹൈഡ്രോളിക് കട്ടർകൊണ്ട് ഏറെ ശ്രമഫലമായി മെഷീന്റെ റോളർ മുറിച്ചുമാറ്റിയാണ് കൈ പുറത്തെടുത്തത്. വലതുകൈപ്പത്തിക്ക് സാരമായി പരിക്കേറ്റ വീണയെ കായംകുളം താലൂക്ക് ആശുപത്രിയിലും ശേഷം ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ജി. പ്രസന്നകുമാർ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
