Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:34 AM IST Updated On
date_range 20 Feb 2022 5:34 AM ISTപ്രതിഭ പുരസ്കാര വിതരണം
text_fieldsbookmark_border
ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്. എം.എസ്. അരുൺകുമാർ എം.എൽ.എ പുരസ്കാര വിതരണം നടത്തി. പ്രസിഡന്റ് കെ.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യപോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദനൻ നായർ, കർഷക അവാർഡ് ജേതാവ് ചന്ദ്രൻ പിള്ള, മാധ്യമപ്രവർത്തകൻ അനിൽ പി. ജോർജ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സബീന റഹീം, സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ മനോജ് കമ്പനിവിള, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ചുനക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭ പുരസ്കാര വിതരണ സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
