Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്പിന്നിങ്​ വളപ്പിൽ...

സ്പിന്നിങ്​ വളപ്പിൽ നൂറുമേനി വിളവെടുത്ത് തൊഴിലാളികൾ

text_fields
bookmark_border
സ്പിന്നിങ്​ വളപ്പിൽ നൂറുമേനി വിളവെടുത്ത് തൊഴിലാളികൾ
cancel
കായംകുളം: നൂൽ നൂൽക്കുന്ന കരങ്ങൾ മൺവെട്ടിയുമായി മണ്ണിൽ ഇറങ്ങിയപ്പോൾ സ്പിന്നിങ്​ മിൽ വളപ്പിൽ വിളഞ്ഞത് നൂറുമേനി. കരീലക്കുളങ്ങരയിലെ സഹകരണ സ്പിന്നിങ്​ മിൽ വളപ്പാണ് ജീവനക്കാരുടെ ശ്രമഫലമായി ഹരിതാഭമായത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്‍റെയും പത്തിയൂര്‍ പഞ്ചായത്തിന്‍റെയും ഹരിതകേരളം മിഷന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മൂന്നേക്കര്‍ സ്ഥലത്ത് വെട്ടുചേമ്പാണ് പ്രധാനമായും കൃഷി ചെയ്തത്. നേരത്തെ പച്ചക്കറി കൃഷിയിൽ കാട്ടിയ മികവിലെ അനുഭവ സമ്പത്തുമായാണ് പുതിയ വിളകൾ ഇറക്കിയത്. മില്ലിലെ ജോലിയുടെ ഇടവേളകളിൽ ഊഴം അനുസരിച്ചാണ് തൊഴിലാളികൾ കൃഷിയിടത്തിൽ അധ്വാനത്തിനായി സമയംചെലവഴിച്ചത്​. ഉൽപന്നങ്ങൾ മില്ലിന് മുന്നിൽ സ്ഥാപിച്ച സ്റ്റാളിലൂടെയാണ് വിറ്റഴിക്കുന്നത്. പച്ചക്കറി, മത്സ്യ കൃഷികളുമുണ്ട്. ഇടവിള കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. മില്‍ ചെയര്‍മാന്‍ എ. മഹേന്ദ്രന്‍, ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാര്‍, പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ, ജില്ല പഞ്ചായത്ത് മെംബര്‍ കെ.ജി. സന്തോഷ്, തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം:APLKY1MILL കരീലക്കുളങ്ങര സ്പിന്നിങ്​ മിൽ വളപ്പിലെ ഇടവിളകൃഷി വിളവെടുപ്പ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story