Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTഅന്തർസംസ്ഥാനങ്ങളിൽ പീലിങ് ചെയ്ത ചെമ്മീൻ കയറ്റിയയക്കുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
അരൂർ: ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീനടക്കം പീലിങ് ചെയ്ത് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ എത്തിച്ച് കയറ്റുമതി ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് പീലിങ് ട്രേഡ് യൂനിയനുകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പീലിങ് മേഖലയാകെ പ്രതിസന്ധിയിലാണ്. പ്രളയവും കോവിഡും വന്നിട്ടും ജില്ല ഒരുപരിധിവരെ പിടിച്ചുനിന്നത് പീലിങ് മേഖല കൊണ്ടാണ്. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നു. ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നതുമൂലം ഇവിടെയുള്ള ചെറിയ ഷെഡ്ഡുകൾക്ക് ചെമ്മീൻ അടക്കം കിട്ടാതെവരുന്നു. പല ഷെഡ്ഡുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ഇത് തുടർന്നാൽ ജില്ലയിലെ പീലിങ് മേഖല പൂർണമായും തകരുന്ന സ്ഥിതിയാകും. കൺവീനർ കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. പി.ടി. പ്രദീപ്, സി.ആർ. ആന്‍റണി, എൻ.വി. ബാബു, സി.കെ. ശ്രീശുകൻ (സി.ഐ.ടി.യു), ടി.കെ. ചക്രപാണി, ജോയ് സി. കമ്പക്കാരൻ (എ.ഐ.ടി.യു.സി), അസീസ് പായിക്കാട്, സി.കെ. രാജേന്ദ്രൻ (ഐ.എൻ.ടി.യു.സി), ബിനീഷ് ബോയ്, സ്മിത സിദ്ധാർഥൻ (ബി.എം.എസ്), ശശികുമാർ, സി.വി. അനിൽകുമാർ (എ.ഐ.ടി.യു.സി), കെ.വി. ഉദയഭാനു (ടി.യു.സി.ഐ) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story