Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTഅറവുമാലിന്യം തള്ളിയവർക്കെതിരെ കേസ്
text_fieldsbookmark_border
ആലപ്പുഴ: വാടക്കനാലിൽ വാഹനത്തിലെത്തി അറവുമാലിന്യം തള്ളിയവരെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. പുന്നപ്ര പുതുവലിൽ സിനാജ്, ഹാഷിം എന്നിവർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ നഗരസഭ പരിധിയിൽ പവർഹൗസ് വാർഡിൽ വാടക്കനാലിൽ പിക്അപ്പ് വാനിലെത്തി മാലിന്യം തള്ളുന്നത് ജാഗ്രതസമിതി അംഗങ്ങൾ ഫോട്ടോയെടുത്ത് നഗരസഭ ആരോഗ്യവിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്ന് ജെ.എച്ച്.ഐ അനിക്കുട്ടന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘം സംഘത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നഗരസഭ അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വാഹനവും പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story