Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM ISTകെ-റെയിൽ കല്ലിടൽ സംഘത്തിനുനേരെ ജനരോഷമിരമ്പി; ചെങ്ങന്നൂരിൽ രണ്ടിടത്തും പിൻവാങ്ങി
text_fieldsbookmark_border
ചെങ്ങന്നൂർ: കെ-റെയിലിന് കല്ലിടാൻ എത്തിയ സംഘത്തിനുനേരെ രണ്ടിടത്ത് ജനരോഷമിരമ്പിയതോടെ പിൻവാങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ചെങ്ങന്നൂരിലെ പിരളശ്ശേരി, നീർവിളാകം എന്നിവിടങ്ങളിലാണ് പ്രതിഷേധമുയർന്നത്. കെ-റെയിൽ ജീവനക്കാർ പൊലീസും സന്നാഹവുമായി ചെങ്ങന്നൂരിലെ മുളക്കുഴ പിരളശ്ശേരിയിൽ ആദ്യം കല്ലിടാനെത്തിയതോടെ സമരസമിതി പ്രവർത്തകർ സംഘടിച്ചപ്പോൾ അവിടെനിന്ന് മടങ്ങി. പിന്നീട് നീർവിളാകത്തേക്ക് എത്തിയപ്പോൾ അവിടെയും കല്ലിടൽ സംഘത്തിനെതിരെ ജനങ്ങളും സമരസമിതി പ്രവർത്തകരും ചേർന്ന് ശക്തമായ പ്രതിഷേധം തീർത്തു. ഇതോടെയാണ് കല്ലിടൽ ഉപേക്ഷിച്ച് മടങ്ങിയത്. തുടർന്ന് പ്രതിഷേധയോഗം നടത്തി. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ അംഗം വസന്ത് നീർവിളാകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ല കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ പ്രമോദ്, സിന്ധു, ഫിലിപ് വർഗീസ് എന്നിവർ സംസാരിച്ചു. വസന്ത് നീർവിളാകം (പ്രസി), കെ.സി. സന്തോഷ് കാവുംമുക്കത്ത് (കൺ) സരോജിനി മെക്കുന്നിൽ (വൈസ് പ്രസി), മിനി ഷിബു (ട്രഷ), ഷീജ പ്രമോദ് (രക്ഷാ), ഫാ. എബി, ശാന്തിനി സോമൻ, മണിക്കുട്ടൻ, ദിനേശൻ, സുഗതൻ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
