Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത സുരക്ഷജീവനക്കാര്‍...

വനിത സുരക്ഷജീവനക്കാര്‍ മർദിച്ച സംഭവം; മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ വനിത സെക്യൂരിറ്റി ജീവനക്കാർക്കെതിരെ പരാതി നൽകിയ 12കാരിക്ക് നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം ജോൺസൺ എബ്രഹാം മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവർക്ക് കത്തും മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതിയും നൽകി. പൊലീസ് നിസ്സാര കുറ്റം ചുമത്തിയാണ് മർദിച്ചവർക്കെതിരെ കേസെടുത്തതെന്ന് ജോൺസൺ എബ്രഹാം ആരോപിച്ചു. പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണിൽ ഒന്ന് താഴെയിട്ട് തല്ലിത്തകർക്കുകയും രണ്ടാമത്തേത് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഓൺലൈൻ ക്ലാസിൽ പഠിക്കുന്നതിന് സ്കൂളിൽനിന്ന്​ ലഭിച്ച ഫോണുകളാണ് നഷ്ടപ്പെട്ടത്. ചികിത്സ​ ചെലവിന്​ കരുതിയിരുന്ന 15,000 രൂപയും സെക്യൂരിറ്റി ജീവനക്കാർ മർദിക്കുന്നതിനിടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story