Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോത്ത്​ വിരണ്ടോടി;...

പോത്ത്​ വിരണ്ടോടി; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ആലപ്പുഴ: വാഹനത്തിൽനിന്ന്​ ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത്​ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ​പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ രണ്ടുപേർക്ക്​ പരിക്ക്​. റോഡിലൂടെ പാഞ്ഞ പോത്തിന്‍റെ വരവ്​ കണ്ട്​ ​​പേടിച്ച്​ പെൺകുട്ടിയും വീണു. വെള്ളിയാഴ്ച രാവിലെ 11.30നാണ്​​ സംഭവങ്ങൾക്ക്​ തുടക്കം. ​ആര്യാട്​ പള്ളിക്ക്​ സമീപത്തെ ബഷീറിന്‍റെ ഇറച്ചിക്കടയിലേക്കാണ്​ മണ്ണഞ്ചേരിയിൽനിന്ന്​ വാങ്ങിയ പോത്തിനെ എത്തിച്ചത്​. ഈ സമയമാണ്​​ വിര​ണ്ടോടിയത്​. കയർ പൊട്ടിച്ച്​ കടന്ന പോത്തിനെ പിടിച്ചുകെട്ടാനുള്ള ​ശ്രമത്തിനിടെ ബഷീറിന്‍റെ മകൻ സജീർ (43), ഇറച്ചിക്കടയിലെ ജോലിക്കാരൻ സിയാദ്​ (43) എന്നിവർക്കാണ്​ പരിക്കേറ്റത്​. കൊമ്പുകൊണ്ടുള്ള കുത്തിൽ സജീറിന്‍റെ കൈക്കും സിയാദിന്‍റെ കാലിനും മുറിവേറ്റു. തുടർന്ന്​ മുന്നോട്ട്​ ഓടിയ പോത്തിന്‍റെ വരവുകണ്ട്​ പേടിച്ചാണ്​ വഴിയാത്രികയായ പെൺകുട്ടി നിലത്തുവീണത്​. പിന്നീട്​ കാളികാവ്​ ക്ഷേത്രത്തിനുസമീപത്തെ ചതുപ്പുപാടത്തിനടുത്ത്​ നിലയുറപ്പിച്ച പോത്തിനെ ഇറച്ചിക്കടയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ശനിയാഴ്ച രാവിലെ ഒമ്പതിന്​ അഴിക്കാനെത്തിയപ്പോൾ വീണ്ടും പോത്ത്​ അക്രമാസക്തമായി. കയർ പൊട്ടിച്ച്​ ഓടുമെന്ന സ്ഥിതിയെത്തിയപ്പോൾ അഗ്​നിരക്ഷാസേനയുടെ സഹായം തേടി. ആലപ്പുഴയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാസേനാംഗങ്ങൾ കുരുക്കിട്ട്​ പോത്തിനെ വരുതിയിലാക്കി. കാലുകൾ ബന്ധിച്ചശേഷം എക്സ്​കവേറ്റർ ഉപയോഗിച്ച്​ വാഹനത്തിൽ കയറ്റിയാണ്​ സ്ഥലത്തെത്തിച്ചത്​. അഗ്​നിരക്ഷാസേന സ്​റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്​​റ്റേഷൻ ഓഫിസർ വാലന്‍റയിൻ, നെൽസൺ ഡിക്രൂസ്, പ്രശാന്ത്​, ജോബിൻ വർഗീസ്, കെ.ആർ. വിപിൻരാജ്, അനീഷ്, രതീഷ്, സന്തോഷ്, ആന്‍റണി ജോസഫ്, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്​ പോത്തിനെ പിടിച്ചുകെട്ടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story