Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക് എ.ടി.എം
text_fieldsbookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക് സഞ്ചരിക്കുന്ന എ.ടി.എം പ്രവർത്തനസജ്ജമായി. രാത്രിയൊഴികെ എ.ടി.എം പ്രവർത്തനസജ്ജമായിരിക്കും. ബാങ്കിന്‍റെ രണ്ട് മൊബൈൽ എ.ടി.എമ്മാണ് ജില്ലയിൽ സജ്ജമായിട്ടുള്ളത്. അതിലൊന്നാണ് ആശുപത്രിയിൽ പ്രവർത്തിക്കുക. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രദീപ്തി സജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, കേരള ബാങ്ക് റീജനൽ ഓഫിസ് ജില്ല ജനറൽ മാനേജർ ലത പിള്ള, പഞ്ചായത്ത് അംഗം സുനിത പ്രദീപ് എന്നിവർ സംസാരിച്ചു. ചിത്രം... apl atm amb ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ബാങ്ക് എ.ടി.എം കൗണ്ടറിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
