Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:42 AM IST Updated On
date_range 19 Feb 2022 5:42 AM ISTരണ്ട് കി.മീ. ചുറ്റളവിൽ മൂന്ന് യുവാക്കളുടെ മരണം: മണ്ണഞ്ചേരി പടിഞ്ഞാറ് പ്രദേശം ഞെട്ടലിൽ
text_fieldsbookmark_border
മണ്ണഞ്ചേരി: രണ്ട് കി.മീ. ചുറ്റളവിൽ മൂന്ന് യുവാക്കളുടെ മരണത്തിന്റെ ഞെട്ടലിൽ മണ്ണഞ്ചേരി പടിഞ്ഞാറ് പ്രദേശം. മുഹമ്മയിലും മണ്ണഞ്ചേരിയിലും വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടങ്ങളിലാണ് മൂന്ന് യുവാക്കൾ മരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണാർകാട് തകിടിവെളിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരൻ സുരേഷിന്റെ മകൻ അശ്വിൻ (21), അവലൂക്കുന്ന് പുത്തൻപുരയിൽ കണ്ണന്‍റെ മകൻ മണ്ണഞ്ചേരി 22 ാം വാർഡിൽ വാടകക്ക് താമസിക്കുന്ന രാഹുൽ (26), ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് കൊല്ലംപറമ്പിൽ രാജേന്ദ്രൻ-ശോഭ ദമ്പതികളുടെ മകൻ ചേർത്തല കൺസ്യൂമർ ഫെഡ് ജീവനക്കാരൻ രതീഷ് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മുഹമ്മ കാവുങ്കൽ വടക്കേ തറമൂട്ടിൽ ഉണ്ടായ അപകടത്തിലാണ് അശ്വിനും രാഹുലും മരിച്ചത്. ഇവർ സഞ്ചരിച്ച ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ച ആലപ്പുഴ-കൂറ്റുവേലി റോഡിൽ മണ്ണഞ്ചേരി കൃഷ്ണപിള്ള ജങ്ഷന് സമീപം ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് രതീഷ് മരിച്ചത്. റോഡിനു കിഴക്കുള്ള വൈദ്യുതി പോസ്റ്റിൽ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. പടം:രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബുള്ളറ്റ് apg mny accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
