Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:28 AM IST Updated On
date_range 19 Feb 2022 5:28 AM ISTറോഡ് പണിത് പുതുമണം മാറിയില്ല; കുഴികൾ നിറഞ്ഞു
text_fieldsbookmark_border
തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ ദേശീയപാതയിൽ പാട്ടുകുളങ്ങരയിൽനിന്ന് നാലുകുളങ്ങര ക്ഷേത്രം ജങ്ഷനിൽ എത്തിച്ചേരുന്ന റോഡ് തകർന്നു. തിരക്കേറിയ ഈ റോഡ് കുത്തിയതോട് പഞ്ചായത്ത് ഒമ്പത്, 10, 12, 13 വാർഡിലൂടെയാണ് കടന്ന് പോകുന്നത്. റെയിൽവേ ക്രോസ് കടന്ന് തുറവൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ദേശീയപാതയിൽനിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതും പ്രദേശവാസികളും മറ്റും കൂടുതൽ ആശ്രയിക്കുന്നതും ഈ റോഡാണ്. ഈ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതിനെത്തുടർന്ന് ഏതാനും മാസം മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതുക്കിപ്പണിതത്. എന്നാൽ, റോഡ് പണിത് പുതുമണം മായുംമുമ്പേ കുഴികൾ രൂപപ്പെട്ട് തുടങ്ങി. വലിയ കുഴികളാണ് റോഡിൽ പല ഭാഗത്തും ഉണ്ടായിരിക്കുന്നത്. വേനൽക്കാലത്ത് ഇതാണ് അവസ്ഥയെങ്കിൽ കാലവർഷം എത്തുമ്പോൾ റോഡ് പൂർണമായി തകരുമോ എന്ന ഭീതിയിലാണ് ജനം. ആവശ്യമായ അറ്റകുറ്റപ്പണി നടത്തി സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പടം : കുഴികൾ രൂപപ്പെട്ട് തുടങ്ങിയ പൊതുമരാമത്ത് വകുപ്പിന്‍റെ പാട്ടുകുളങ്ങര-നാലുകളങ്ങര റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
