Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:28 AM IST Updated On
date_range 19 Feb 2022 5:28 AM ISTവിഷുവിന് കൃഷിവകുപ്പ് പച്ചക്കറി വീട്ടിലെത്തും
text_fieldsbookmark_border
ജില്ലയിൽ വിവിധ ബ്ലോക്കുകൾ വഴി 5.44 ലക്ഷം തൈകൾ വിതരണം ചെയ്യും ആലപ്പുഴ: വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിവകുപ്പ് വീട്ടമ്മമാരുടെ കൈകളിൽ എത്തിക്കാൻ ജില്ലയിൽ വിപുലമായ പദ്ധതി. 2021-22 വർഷത്തെ പച്ചക്കറി വികസനപദ്ധതിയിൽപെടുത്തി 5.44 ലക്ഷം വേനൽക്കാല പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. വെണ്ട, തക്കാളി, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം, ചതുരപ്പയർ, കുക്കുമ്പർ, പച്ചമുളക് തുടങ്ങിയവരുടെ തൈകൾ 2.50 രൂപ നിരക്കിലാണ് നൽകുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം. പാണാവള്ളി-10,000, കുത്തിയതോട്-25,000, ചേർത്തല-2,25,000, ആലപ്പുഴ-15,000, അമ്പലപ്പുഴ-12,000, ഹരിപ്പാട്-90,000, രാമങ്കരി-30,000, കായംകുളം-40,000, മാവേലിക്കര-25,000, ചാരുമൂട്-25,000, ചെങ്ങന്നൂർ-47,000 എന്നിങ്ങനെയാണ് വിതരണം. ഇവ മാർച്ച് ആദ്യവാരം വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുകയാണ്. സൗജന്യമായി നൽകുന്ന തൈകൾ ഒന്നിന് 2.50 രൂപ നിരക്കിൽ 13.6 ലക്ഷമാണ് ചെലവ്. ഇക്കുറി 945 ഹെക്ടറിലാണ് വേനൽക്കാല കൃഷി. 8150 ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓണത്തിന് 1865 ഹെക്ടറിലാണ് പച്ചക്കറി കൃഷിയിറക്കിയത്. 28,000 മെട്രിക്ടൺ ഉൽപാദനമുണ്ടായിരുന്നു. കനത്ത മഴയിലും കാലാവസ്ഥ വ്യതിയാനത്തിലും 350 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു. അന്ന് 10രൂപ നിരക്കിൽ 40.5 ലക്ഷത്തിന്‍റെ പായ്ക്കറ്റ് വിത്തുകളാണ് സൗജന്യമായി നൽകിയത്. മഴമാറി കാലാവസ്ഥ അനുകൂലമായ കഴിഞ്ഞ ഡിസംബറിൽ രണ്ടുരൂപ സൗജന്യനിരക്കിൽ 1,85,000 പായ്ക്കറ്റ് വിത്തുകൾ അധികമായി വിതരണം നടത്തി. ഇതിന് 15ലക്ഷം ചെലവായി. അന്യംനിന്നുപോയ പരമ്പരാഗത പച്ചക്കറി ഇനങ്ങളായ പച്ചച്ചീര, മൈസൂർചീര, സൈക്കിൾ ചീര, വെങ്ങേരി വഴുതന, ആനക്കൊമ്പൻ വെണ്ട, നിത്യവഴുതന, കഞ്ഞികുഴി പയർ തുടങ്ങിയവയുടെ സംരക്ഷണത്തിന് ജില്ലയിൽ ആറ് യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പും സുഭിക്ഷകേരളം പദ്ധതിയിൽപ്പെടുത്തി തരിശുഭൂമിയിലെ 77.5 ഹെക്ടറിലും പച്ചക്കറി കൃഷിയിറക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അപ്രതീക്ഷിത മഴയിലും വേലിയേറ്റത്തിലും ജൈവപച്ചക്കറി ഉൽപാദനം 50 ശതമാനം കുറവായിരുന്നു. ഇതേതുടർന്ന് വേനൽക്കാല പച്ചക്കറി വിളവിറക്കുന്നതിൽനിന്ന് കർഷകർ പിൻവാങ്ങിയിരുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. Attn: ലോക്കൽ ലീഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story