Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിഗരറ്റ്​ നൽകാത്തതിന്​...

സിഗരറ്റ്​ നൽകാത്തതിന്​ കടയുടമയെ മർദിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
സിഗരറ്റ്​ നൽകാത്തതിന്​ കടയുടമയെ മർദിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ
cancel
മാന്നാർ: സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ കടയുടമയായ വീട്ടമ്മയെ മർദിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി മണലിൽതറയിൽ വീട്ടിൽ സുഭാഷിനെയാണ്​ (മണിക്കുട്ടൻ -48) പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മാന്നാർ വള്ളക്കാലി വീയപുരം റോഡിൽ കുരട്ടിശ്ശേരി പാവുക്കര കടപ്രമഠം ജങ്ഷനിലെ മഹാവിഷ്ണു സ്റ്റോഴ്സ് ഉടമ മാന്നാർ വിഷവർശ്ശേരിക്കര പടിഞ്ഞാറേക്കര വീട്ടിൽ സനൽകുമാറിന്റെ ഭാര്യ തുളസിയെയാണ്​ (52) മർദിച്ചത്​. ബുധനാഴ്ച വൈകീട്ട്​ മൂന്നിനാണ് സംഭവം. കടയിലെത്തി സിഗരറ്റ്​ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന്​ പറഞ്ഞതോടെ അസഭ്യം പറഞ്ഞ്​ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്‌.ഐ അനിൽകുമാർ, അഡിഷനൽ എസ്‌.ഐമാരായ മധുസൂദനൻ, ബിന്ദു, പൊലീസ്​ ഓഫിസർമാരായ മധു, സജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story