Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.ജി.പിയുടെ ഉത്തരവ്...

ഡി.ജി.പിയുടെ ഉത്തരവ് ലംഘിച്ച് സുരക്ഷ ജീവനക്കാര്‍ക്ക് കാക്കി

text_fields
bookmark_border
അമ്പലപ്പുഴ: പൊലീസ് യൂണിഫോമെന്ന് തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഡി.ജി.പിയുടെ ഉത്തരവ് ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നടപ്പാക്കുന്നില്ല. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പൊലീസ് യൂണിഫോമിന് സമാനമായ വേഷം ധരിക്കുന്നത് വ്യാപകമായതോടെയാണ് ഡി.ജി.പി ഉത്തരവിറക്കിയത്. ഏതാനും വർഷം മുമ്പുവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ യൂണിഫോമിന്‍റെ നിറം നീലയായിരുന്നു. പിന്നീട് ഇവരുടെ ആവശ്യത്തെ തുടർന്നാണ് കാക്കി നിറമാക്കിയത്. കാക്കിയിട്ട സെക്യൂരിറ്റി ജീവനക്കാർ ഇപ്പോൾ അക്രമവും തുടങ്ങി. ഇതിന്‍റെ തെളിവാണ് ഏതാനും ദിവസം മുമ്പ്​ ആശുപത്രിയിൽവെച്ച് ഒരു പെൺകുട്ടിയെ രണ്ട് വനിത സെക്യൂരിറ്റികൾ മർദിച്ച സംഭവം. ഭൂരിഭാഗം സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവരോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന പരാതിയുമുണ്ട്​. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റണമെന്ന്​ ആവശ്യ​പ്പെട്ട്​ പലതവണ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story