Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:34 AM IST Updated On
date_range 18 Feb 2022 5:34 AM ISTകോഴിക്കൂട്ടിൽ കയറിയ ഉടുമ്പിനെ പിടിച്ചു
text_fieldsbookmark_border
മാന്നാർ: കമ്പിവേലി കെട്ടിയുണ്ടാക്കിയ കോഴിക്കൂട്ടിനുള്ളിൽനിന്ന് ഉടുമ്പിനെ പിടികൂടി. മാന്നാർ പാവുക്കര കരയോഗം യു.പി സ്‌കൂളിനു സമീപം നെടിയത്ത് കിഴക്കേതിൽ ഷിജാർ നസീറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് അഞ്ചടി നീളമുള്ള ഉടുമ്പ് പിടിയിലായത്. ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഷിജാർ വ്യാഴാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ നേരത്ത് കോഴിക്കൂട്ടിനുള്ളിൽ ബഹളം കേട്ട് നോക്കിയപ്പോഴാണ് ഉടുമ്പിനെ കണ്ടത്. വാതിലടച്ചതോടെ ഉടുമ്പ് അകത്തായി. സ്ഥിരമായി കോഴിമുട്ട കാണാതെ പോയിരുന്നെങ്കിലും ഉടുമ്പാണ് കള്ളനെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. അയൽവാസി മിഹ്റാജ് വനം വകുപ്പിനെ വിവരം അറിയിച്ചതോടെ റാന്നിയിൽനിന്ന് ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീമെത്തി കോഴിക്കൂട്ടിനുള്ളിൽ കയറി ഉടുമ്പിനെ ചാക്കിലാക്കി. ബീറ്റ് ഫോറസ്റ്റ്ഓഫിസർമാരായ അജയകുമാർ, നിധിൻ, ഫിറോസ്ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. വനത്തിനുള്ളിൽവിടുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
