Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTഉല്ലാസത്തിലൂടെ അറിവിന്‍റെ ലോകത്തേക്ക്
text_fieldsbookmark_border
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃച്ചാറ്റുകുളം ഗവൺമൻെറ് എൽ.പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്കായി ഉല്ലാസത്തിലൂടെ അറിവിന്റെ ലോകത്തേക്കുയരാൻ അന്താരാഷ്ട്ര നിലവാരമുള്ള കളി ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ കെ.എ. അൻസാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.എച്ച്. റഹിയ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ രാജിമോൾ, പഞ്ചായത്ത് അംഗം അനിരുദ്ധൻ, തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി, ബി.പി.സി ശ്രീജ ശശിധരൻ, ബി.ആർ.സി കോഓഡിനേറ്റർ രാജി, സന്ധ്യ ദേവി, അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. (ചിത്രം : പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് കളി ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
