Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:28 AM IST Updated On
date_range 18 Feb 2022 5:28 AM ISTഭാരതീയ ദലിത് കോൺഗ്രസ് കലക്ടറേറ്റ് ധർണ നടത്തി
text_fieldsbookmark_border
ആലപ്പുഴ: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കി വരുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ്. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ്. സെക്രട്ടേറിയറ്റിലെ പട്ടികജാതി സ്പെഷൽ റിക്രൂട്ട്മെന്റ് സെൽ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചും പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക, പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിച്ച് അടിയന്തരമായി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു സമരം. ജില്ല പ്രസിഡന്റ് ബിദു രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, കറ്റാനം മനോഹരൻ, ബൈജു.സി. മാവേലിക്കര, പ്രതാപൻ പുന്നത്ര, വി. യശോധരൻ, എൻ.ജി. കാർത്തികേയൻ, രാമചന്ദ്രൻ, പി.ആർ. വിശ്വംഭരൻ, വി. സോമൻ, സാബു, കൊച്ചു ചെറുക്കൻ, മനോജ് എന്നിവർ സംസാരിച്ചു. APL DALITH CONGRESS ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഡി.സി. സി. പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു പെന്‍ഷന്‍പ്രായം 60 വയസ്സാക്കണം- എന്‍.ജി.ഒ. സംഘ് ആലപ്പുഴ: സംസ്ഥാന ജീവനക്കാരുടെയും അർധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തുന്നതിന് സർക്കാർ തയാറാകണമെന്ന് എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കല്‍ പ്രായത്തിന്റെ കാര്യത്തില്‍ പല തട്ടുകളാണ്. ഒരു വിഭാഗം 56 വയസ്സില്‍ വിരമിക്കുമ്പോള്‍ ആരോഗ്യവകുപ്പിലും നിയമവകുപ്പിലും ഉയര്‍ന്ന പ്രായപരിധിയിലാണ് വിരമിക്കല്‍. 2013 ഏപ്രില്‍ 01 മുതല്‍ സര്‍വിസില്‍ കയറിയ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 വയസ്സാണ്. മറ്റ് പല സംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം 60 വയസ്സ് വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മനുഷ്യ ആയുര്‍ദൈര്‍ഘ്യം കൂടുതലുണ്ടെന്ന് അഭിമാനിക്കുന്ന ഇവിടെ ജീവനക്കാര്‍ 56 വയസ്സില്‍ വിരമിക്കേണ്ട സാഹചര്യമാണുള്ളത്. പെന്‍ഷന്‍ പ്രായം 60 വയസ്സായി ഏകീകരിച്ച് നടപ്പാക്കണമെന്നാണ് എന്‍.ജി.ഒ സംഘിന്റെ പ്രഖ്യാപിത നിലപാടെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story