Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:35 AM IST Updated On
date_range 17 Feb 2022 5:35 AM ISTതച്ചടി പ്രഭാകരനെ അനുസ്മരിച്ചു
text_fieldsbookmark_border
തൃക്കുന്നപ്പുഴ: മുൻമന്ത്രിയും പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജറുമായിരുന്ന തച്ചടി പ്രഭാകരന്റെ 22ാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇടശ്ശേരി രവി മുഖ്യപ്രഭാഷണം നടത്തി. എം.എം. ജ്യോതി, ഡോ. എം.ആർ. രവീന്ദ്രൻ, കെ. രാമകൃഷ്ണൻ, സി.എച്ച്. സാലി, എൻ. മോഹനൻ, കെ. ഹരികുമാർ, എസ്. സുനു, എ. അരുൺകുമാർ, അബ്ദുൽ അഹദ് തുടങ്ങിയവർ സംസാരിച്ചു. പടം തച്ചടി പ്രഭാകരൻ അനുസ്മരണ സമ്മേളനം മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
