Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്നുപേരെ ഒഴിവാക്കി...

മൂന്നുപേരെ ഒഴിവാക്കി ജില്ലകമ്മിറ്റി; മന്ത്രി സജി ചെറിയാനും ഇല്ല

text_fields
bookmark_border
-ജില്ല സെ​ക്രട്ടറിയായി ആർ. നാസർ തുടരും ആലപ്പുഴ: സി.പി.എം ജില്ലകമ്മിറ്റിയിൽനിന്ന്​ മൂന്ന്​ പേരെ ഒഴിവാക്കി 46 അംഗ കമ്മിറ്റി തുടരാൻ ധാരണയായി. രണ്ട്​ ദിവസമായി നടന്ന ജില്ല സമ്മേളനത്തിനൊടുവിൽ മുന്നോട്ടുവെച്ച ഔദ്യോഗിക പാനൽ അംഗീകരിക്കുകയായിരുന്നെന്നാണ്​ സൂചന. ജില്ല സെക്രട്ടറിയായി ആർ. നാസർ തുടരും ഡി. ലക്ഷ്മണൻ, ബി. രാജേന്ദ്രൻ, വിശ്വംഭരപണിക്കർ എന്നിവരെയാണ്​ ഒഴിവാക്കിയത്​. സംസ്ഥാന സമിതി അംഗം സജി ചെറിയാൻ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായി. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും നിലവിൽ മന്ത്രിയെന്നത്​ കണക്കിലെടുത്തുമാണിത്​. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആർ. രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, കർഷകസംഘം ജില്ല സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ പുതുതായി ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പുതുതായി ഉൾപ്പെടുത്തിയവരെല്ലാം സജി ചെറിയാൻ അനുകൂലികളാണ്​. ജില്ല സെ​ക്രട്ടേറിയറ്റിൽ നിലവിലെ അംഗങ്ങൾ തുടരും. ഒഴിവുകൾ പിന്നീട്​ നികത്താനാണ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story