Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:29 AM IST Updated On
date_range 17 Feb 2022 5:29 AM IST'ഗ്രാമീണ താളങ്ങൾ' കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
ചേർത്തല: റംല ഹനീഫ് വയലാർ രചിച്ച കവിത സമാഹാരമായ 'ഗ്രാമീണതാളങ്ങ'ളുടെ പ്രകാശനവും സാഹിത്യസംഗമം ഉദ്ഘാടനവും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ നിർവഹിച്ചു. സംസ്കാരയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് വയലാർ രാമവർമ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രസന്നൻ അന്ധകാരനഴിക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കവി ഗൗതമൻ തുറവൂരിനെ ആദരിച്ചു. സംസ്കാര പ്രസിഡന്റ് ഗീത തുറവൂർ അധ്യക്ഷത വഹിച്ചു. ബേബി തോമസ്, വെട്ടയ്ക്കൽ മജീദ്, വയലാർ ലത്തീഫ്, എ.കെ. ഷറീഫ്, ഫൈസൽ, ഡോ. നാദിർഷാ, റംല ഹനീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story