Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടാറിങ് നടത്തി...

ടാറിങ് നടത്തി ഒരാഴ്ചക്കുള്ളിൽ റോഡ് തകർന്നു

text_fields
bookmark_border
ടാറിങ് നടത്തി ഒരാഴ്ചക്കുള്ളിൽ റോഡ് തകർന്നു
cancel
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര-ചായക്കാരയ്യത്തുമുക്ക്-തലക്കോട്ട്- കുടശ്ശനാട് റോഡ് ടാറിങ് നടത്തി ഒരാഴ്ചക്കുള്ളിൽ തകർന്നു. മുൻ എം.എൽ.എ ആർ. രാജേഷിന്‍റെ 2016ലെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപയാണ് റോഡുപണിക്ക്​ അനുവദിച്ചത്. ഫണ്ട് അനുവദിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും ആദിക്കാട്ടുകുളങ്ങരയിലെ റോഡുപണി പൂർത്തീകരിക്കാത്തത് വൻ പ്രതിഷേധത്തിനും പരാതിക്കും കാരണമായിരുന്നു. തുടർന്നാണ് പണി പുനരാരംഭിച്ചത്. റോഡ് തകർന്നതിനെത്തുടർന്ന്‌ സാമൂഹിക പ്രവർത്തകനായ നൗഷാദ് എ. അസീസ് അധികാരികൾക്ക് പരാതി നൽകി. അധികൃതർ എത്തി പരിശോധന നടത്തി. ഏതാനും ദിവസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പഞ്ചായത്തിലെ ഇടമല-എരുമക്കുഴിച്ചന്ത-നൂറനാട് റോഡും പണി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തകർന്നിരുന്നു. ചായക്കാരയ്യത്ത്-തലക്കോട് റോഡുപണിയിലെ ക്രമക്കേട് അന്വേഷിച്ച്​ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും എതിരെ ശക്തമായ നടപടി വേണം. അയ്യൂബ്ഖാൻ അധ്യക്ഷത വഹിച്ചു. ആ. പ്രഭാകരൻ, അനീഷ് ആദികാട്, ഷറഫുദ്ദീൻ മോനായി, അബ്ദുൽ റഷീം, നൗഷാദ്, നിഷാദ്, ഹാരിസ്, ഹിഷാം പുത്തൻപള്ളി എന്നിവർ സംസാരിച്ചു. ഫോട്ടോ: ആദിക്കാട്ടുകുളങ്ങര-ചായക്കാരയ്യത്തുമുക്ക്-തലക്കോട്ട്- കുടശ്ശനാട് റോഡ് ടാറിങ് നടത്തി ഒരാഴ്ചക്കുള്ളിൽ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story