Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:34 AM IST Updated On
date_range 16 Feb 2022 5:34 AM ISTകെൽട്രോൺ റോഡിന് ശാപമോക്ഷം
text_fieldsbookmark_border
അരൂർ: വർഷങ്ങളായി തകർന്ന കെൽട്രോൺ റോഡ് പുനർനിർമിക്കുന്ന നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ് പുനർനിർമാണം. നിരവധി സംഘടനകൾ റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയിരുന്നു. ഒടുവിൽ ഭരണകക്ഷിയിൽപെട്ട സി.പി.ഐപോലും പ്രത്യക്ഷസമരത്തിന് ഇറങ്ങിയിരുന്നു. അടുത്തിടെ, കെൽട്രോൺ കൺട്രോൾസിൽ വ്യവസായ മന്ത്രി പി. രാജീവ് എത്തിയപ്പോൾ റോഡിലെ കുഴികളിൽ ചാടാതിരിക്കാൻ പൊതുമരാമത്ത് അധികൃതർ കുഴികൾ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമായത്. ചിത്രം കെൽട്രോൺ റോഡ് പുനർനിർമാണം ആരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
