Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജപ്പാൻ കുടിവെള്ള...

ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടൽ:​ നന്നാക്കൽ തുടങ്ങി

text_fields
bookmark_border
ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടൽ:​ നന്നാക്കൽ തുടങ്ങി
cancel
തുറവൂർ: ദേശീയപാതയോരത്ത് തുറവൂർ കവലക്ക്​ തെക്ക് ആലക്കാപറമ്പ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപത്ത്​ പൊട്ടിയ ജപ്പാൻ കുടിവെള്ള പൈപ്പ് ദ്രുതഗതിയിൽ നന്നാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന്​​ പൈപ്പ് ചേംബറിനോടു ചേർന്ന ഭാഗമാണ് പൊട്ടി വെള്ളം കുതിച്ചൊഴുകിയത്. തൈക്കാട്ടുശ്ശേരി പമ്പിങ്​ സ്റ്റേഷനിൽനിന്ന്​ പട്ടണക്കാട്​, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തിലേക്ക്​ വെള്ളം നൽകുന്ന 450 ജി.ആർ.പി പൈപ്പിനാണ് തകരാർ. പൈപ്പ് പൊട്ടിയഭാഗത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കിയ ശേഷം മാത്രമേ മറ്റു പണി ചെയ്യാൻ കഴിയുകയുള്ളൂ. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന്​ ഒന്നര മീറ്റർ പഴയ പൈപ്പ് മുറിച്ചുമാറ്റിയ ശേഷം പുതിയ പൈപ്പ് ഒട്ടിച്ച് ചേർക്കുന്ന ജോലികൾ ആരംഭിച്ചു. പൈപ്പ് ഒട്ടിച്ച് സെറ്റായി പൂർണതോതിൽ പമ്പിങ്​ നടത്താൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് വാട്ടർ അതോറിറ്റി തൈക്കാട്ടുശ്ശേരി സെക്ഷൻ അസി. എൻജിനീയർ സുരേഷ് പറഞ്ഞു. പൈപ്പ് നന്നാക്കുന്ന ജോലി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും. caption: തുറവൂർ ആലക്കാപറമ്പിൽ ജപ്പാൻ പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റി ജീവനക്കാർ നന്നാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story