Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:30 AM IST Updated On
date_range 16 Feb 2022 5:30 AM ISTവികസന വിരുദ്ധത യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ദുഷ്ടലാക്ക് - സി.പി.എം
text_fieldsbookmark_border
കണിച്ചുകുളങ്ങര(ആലപ്പുഴ): സംസ്ഥാന വികസനം തകർക്കുന്നതിന് യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് പരിശ്രമിക്കുകയാണെന്ന് സി.പി.എം ജില്ല സമ്മേളനത്തിന്‍റെ രാഷ്ട്രീയപ്രമേയം. പദ്ധതികൾ കേരളത്തിന് കിട്ടാതിരിക്കാനും അനുവദിച്ചിട്ടുള്ളത് നഷ്ടപ്പെടുത്താനും യു.ഡി.എഫ്-ബി.ജെ.പി എം.പിമാർ രാഷ്ട്രീയ പകപോക്കലോടെ പ്രവർത്തിക്കുകയാണെന്നും രാഷ്ട്രീയപ്രമേയത്തിൽ പറയുന്നു. അടുത്തിടെ അവതരിപ്പിച്ച കേന്ദ്രബജറ്റിലും സംസ്ഥാനത്തിന് പ്രത്യേക പദ്ധതികളില്ല. ജി.എസ്.ടിയുടെ നഷ്ടപരിഹാര തുകപോലും നൽകാതെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എയിംസ് അംഗീകരിക്കപ്പെട്ടില്ല. റെയിൽവേ സോണിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്ക് നീക്കിവെച്ച തുകയിലും ആവശ്യകതക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ല. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, കൂടങ്കുളത്തുനിന്നുള്ള വൈദ്യുതിലൈൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികൾ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. വികസന ചരിത്രത്തിൽ പൊൻതൂവലാണ് സിൽവർലൈൻ പദ്ധതി. രണ്ട് വർഷംകൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത മൂന്ന് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള പ്രവർത്തനത്തെ തടഞ്ഞ് ഒരുവികസനവും നടത്താൻ അനുവദിക്കില്ലെന്ന മനോഭാവമാണ് പ്രതിപക്ഷത്തിന്‍റേത്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ ഒരു പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നില്ല. നദികളുടെയും മറ്റ് ജലേസ്രാതസ്സുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നില്ല. പരിസ്ഥിതിക്ക് ഒരുദോഷവും ഉണ്ടാക്കുന്നില്ല. 2,80,000 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. റെയിൽ അടക്കം വികസന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ രാഷ്ട്രീയ ദുഷ്ടലാക്ക് മനസ്സിലാക്കി അണിനിരക്കാൻ ജില്ല സമ്മേളനം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story