Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവനോപാധി നഷ്ടപ്പെട്ട...

ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ജമാഅത്തെ ഇസ്​ലാമി
cancel
മണ്ണഞ്ചേരി: . മണ്ണഞ്ചേരി ഗവ.ഹൈ സ്കൂളിലെ വിദ്യാർഥിയുടെ കുടുംബത്തിനാണ് സഹായമായി വള്ളം നൽകിയത്. മത്സ്യബന്ധനത്തിന്​ ഉപയോഗിച്ചിരുന്ന കുടുംബത്തിന്റെ വള്ളം ജീർണിച്ച് നഷ്ടപ്പെട്ടതോടെ വിവരം വിദ്യാർഥി ക്ലാസ് അധ്യാപികയോട് പറയുകയും പ്രഥമാധ്യാപികയുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. തുടർന്ന്​ ജമാഅത്തെ ഇസ്​ലാമി മണ്ണഞ്ചേരി യൂനിറ്റിന്റെ നേതൃത്വത്തിൽ വള്ളം വാങ്ങി നൽകുകയായിരുന്നു. ജമാഅത്തെ ഇസ്​ലാമി യൂനിറ്റ് പ്രസിഡന്റ് നൗഷാദ് കരിമുറ്റം സ്കൂൾ പ്രഥമാധ്യാപിക എം. കെ. സുജാതകുമാരിക്ക് വള്ളത്തിന്റെ തുഴ കൈമാറി. സ്കൂൾ മാനേജിങ്​ കമ്മിറ്റി ചെയർമാൻ സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ പൊക്കത്തിൽ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ഡി. ദിലീപ്, ശിഹാബുദ്ദീൻ, സാബിർ, സുലജ, ഷാഹിന, സ്റ്റാഫ്‌ സെക്രട്ടറി സാജിദ എന്നിവർ സംസാരിച്ചു. പടം: ജമാഅത്തെ ഇസ്​ലാമി യൂനിറ്റ് പ്രസിഡന്‍റ്​ നൗഷാദ് കരിമുറ്റം സ്കൂൾ പ്രഥമാധ്യാപിക എം.കെ. സുജാതകുമാരിക്ക് വള്ളത്തിന്റെ തുഴ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story