Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്. ഷാൻ കൊലപാതകം:...

കെ.എസ്. ഷാൻ കൊലപാതകം: എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്​.ഡി.പി.ഐ ജില്ലകമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 19ന്​ വൈകുന്നേരം പ്രാദേശിക തലങ്ങളിൽ 'പ്രതിഷേധ തെരുവ്' നടത്തും. ആർ.എസ്.എസ് ഉന്നതതല ഗൂഢാലോചന നടത്തിയാണ് കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെ ഇതുവരെ പൊലീസ്​ അറസ്റ്റ് ചെയ്തിട്ടില്ല. ഭരണതലത്തിലും പൊലീസിലുമുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. ആർ.എസ്.എസ്- ബി.ജെ.പി സംസ്ഥാന-ജില്ല നേതാക്കളെ വിശദമായി ചോദ്യം ചെയ്ത് കുറ്റവാളികളെ ഉടൻ പിടികൂടിയില്ലെങ്കിൽ നിരന്തര ജനകീയ സമരങ്ങൾ നടത്തി നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ കെ.റിയാസ്, വൈസ് പ്രസിഡന്‍റ്​ എ.ബി ഉണ്ണി, ജില്ല ഓർഗനൈസിങ്​ സെക്രട്ടറി നാസർ പഴയങ്ങാടി, സെക്രട്ടറിമാരായ ഷീജ നൗഷാദ്, അസ്ഹാബുൽ ഹഖ്, ട്രഷറർ ഇബ്രാഹിം വണ്ടാനം, ടി.ജയപ്രകാശ്, ജില്ല കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story