Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:28 AM IST Updated On
date_range 16 Feb 2022 5:28 AM ISTഅനധികൃത നിർമാണം നടക്കുന്നതായി പരാതി
text_fieldsbookmark_border
പെരുമ്പളം: തീരദേശ നിയമം ലംഘിച്ചതിന് പഞ്ചായത്ത് നൽകിയ സ്റ്റോപ് മെമ്മോ നിലനിൽക്കെ നിർമാണം നടക്കുന്നതായി പരാതി. പെരുമ്പളം പഞ്ചായത്ത് 13ാം വാർഡ് വാഴപ്പള്ളിക്കാട്ട് പുരയിടത്തിൽ ചെമ്മീൻ സംസ്കരണ ശാലയുടെ നിർമാണമാണ് സ്റ്റോപ് മെമ്മോ അവഗണിച്ച് നടത്തുന്നത്. ഇവിടെ നിർമാണ പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിഷേധിച്ചു. ഇത് പരിഗണിക്കാതെ പ്രവർത്തനം നടന്നപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്. തോടിനും അംഗൻവാടിക്കും സമീപം സംസ്കരണ ശാല നിർമിക്കുന്നതിനെതിരെ പരിസരവാസി കക്കാഴത്ത് ബാബു പ്രസാദ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story