Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅണ്‍ അഡോണ്‍...

അണ്‍ അഡോണ്‍ ചിത്രപ്രദര്‍ശനത്തിന് തുടക്കം

text_fields
bookmark_border
മാവേലിക്കര: 30ലേറെ ചിത്രങ്ങളുമായി രാജാരവിവര്‍മ കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ പെയിൻറിങ് ബിരുദ വിദ്യാര്‍ഥി ആദിത്യന്‍ എസ്. കുമാറിന്റെ . മാവേലിക്കര രാജാരവിവര്‍മ കോളജ് അങ്കണത്തിലെ രാമവര്‍മ ഗാലറിയില്‍ കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സമകാലീന ഭൂപ്രകൃതിയും നഗരവുമൊക്കെ തന്റേതായ വീക്ഷണകോണിലൂടെ സ്വാംശീകരിച്ച് പുതിയ ദൃശ്യഭാഷ നല്‍കിയാണ് ആദിത്യന്‍ ചിത്രങ്ങള്‍ ഒരുക്കിയത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എൻ. സുനി അധ്യക്ഷത വഹിച്ചു. പരസ്യകല വിഭാഗം മേധാവി വി. രഞ്ജിത്ത്കുമാര്‍, പെയിന്റിങ് വിഭാഗം മേധാവി ലിന്‍സി സാമുവേല്‍, കോളജ് സൂപ്രണ്ട് ബി. അനില്‍ കുമാര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ വിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം 19ന് സമാപിക്കും. ചിത്രം രാമവര്‍മ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ആദിത്യന്‍ എസ്. കുമാറിന്റെ അണ്‍ അഡോണ്‍ ചിത്രപ്രദര്‍ശനം കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story