Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനദീപുനരുജ്ജീവന...

നദീപുനരുജ്ജീവന പദ്ധതികൾ പ്രാവർത്തികമാക്കും -മന്ത്രി

text_fields
bookmark_border
നദീപുനരുജ്ജീവന പദ്ധതികൾ  പ്രാവർത്തികമാക്കും -മന്ത്രി
cancel
ചെങ്ങന്നൂർ: ജലസ്രോതസ്സുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ നദീപുനരുജ്ജീവന പദ്ധതികൾ അടിയന്തരമായി പ്രാവർത്തികമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആദി പമ്പ, വരട്ടാർ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തിയുടെയും തൃക്കയിൽ പാലത്തിന്‍റെയും നിർമാണോദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവൻവണ്ടൂർ തൃക്കയിൽ പാലത്തിനു സമീപം നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് സൗത്ത് സർക്കിൾ സൂപ്രണ്ടിങ്​ എൻജിനീയർ ഡി. സുനിൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ്, കോയിപ്രം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​​ ശോശാമ്മ ജോസഫ്, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു കുരുവിള, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. സഞ്ചു, സുജ രാജീവ്, രാജ് കുമാർ എന്നിവർ സംസാരിച്ചു. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ് സ്വാഗതവും കൊല്ലം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ബേസിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: ആദി പമ്പ ,വരട്ടാർ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവൃത്തിയുടെയും തൃക്കയിൽ പാലത്തിന്‍റെയും നിർമാണോദ്​ഘാടനം മന്ത്രി റോഷി അഗസ്റ്റിൽ നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story