Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:34 AM IST Updated On
date_range 15 Feb 2022 5:34 AM ISTജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; മൂന്നുദിവസം കുടിവെള്ളം മുടങ്ങും
text_fieldsbookmark_border
പൈപ്പ് പൊട്ടിയത് പരിഭ്രാന്തി പരത്തി തുറവൂർ: ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയത് പരിഭ്രാന്തി പരത്തി. ദേശീയപാതയോരത്ത് തുറവൂർകവലക്ക് തെക്ക് ആലക്കാപറമ്പ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് പൈപ്പ് ചേംബറിനോടു ചേർന്ന ഭാഗം പൊട്ടി വെള്ളം കുതിച്ചൊഴുകിയത്. തൈക്കാട്ടുശ്ശേരി പമ്പിങ് സ്റ്റേഷനിൽനിന്ന് പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി പഞ്ചായത്തുകളിലേക്ക് വെള്ളം നൽകുന്ന 450 ജി.ആർ.പി പൈപ്പിനാണ് തകരാർ സംഭവിച്ചത്. അധികൃതരെ വിവരം അറിയിച്ചതോടെ പമ്പിങ് നിർത്തി. ഉടൻ അറ്റകുറ്റപ്പണി ആരംഭിച്ചതായി വാട്ടർ അതോറിറ്റി തൈക്കാട്ടുശ്ശേരി എ.ഇ സുരേഷ് അറിയിച്ചു. വേനൽ കാലമായതിനാൽ മൂന്ന് മോട്ടോറാണ് പമ്പിങ്ങിനായി പ്രവർത്തിപ്പിക്കുന്നത്. തുടർന്നുണ്ടാകുന്ന ഉന്നത മർദമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് പറയുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ചോർച്ച പരിഹരിക്കാനുള്ള നടപടി തുടങ്ങി. എന്നാൽ, പൈപ്പ് നന്നാക്കി പൂർണതോതിൽ പമ്പിങ് തുടങ്ങാൻ മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. അതിനാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പടം : തുറവൂർ ആലക്കാപറമ്പിൽ ജപ്പാൻ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
