Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:34 AM IST Updated On
date_range 15 Feb 2022 5:34 AM ISTപൗരാവകാശ നിഷേധം ഭരണഘടന ലംഘനം -റാവുത്തർ ഫെഡറേഷൻ
text_fieldsbookmark_border
ചാരുംമൂട്: പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന നീക്കത്തിൽനിന്ന് ഭരണകൂടം പിന്തിരിയണമെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ. റാവുത്തർ ഫെഡറേഷൻ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയവൺ ചാനലിന്‍റെ സംപ്രേഷണാനുമതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് നസീർ സീദാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് എ. അബ്ദുൽ അസീസ്, പി.എം. ഷെരീഫ്, കെ. ഷംസുദ്ദീൻ, അനീഷ് താമരക്കുളം, നിസാർ അബ്ബാസ്, ബഷീർ, ജില്ല ജനറൽ സെക്രട്ടറി എസ്. ഷാജഹാൻ എന്നിവർ സംസാരിച്ചു.. ഭാരവാഹികൾ: എൻ. സുബൈർ (പ്രസി), അനസ് കൊച്ചാലും വിളയിൽ (വർക്കിങ് പ്രസി), എസ്. മുജീബ് റഹ്മാൻ (വൈസ് പ്രസി), എസ്. ഷാജഹാൻ (ജന. സെക്ര), അൻസാർ ആദിക്കാട് (ഓർഗനൈസിങ് സെക്ര), അനീസ് മാലിക് (ജോ. സെക്ര.) ജാഫർ ഖാൻ (ട്രഷ.). ഫോട്ടോ: റാവുത്തർ ഫെഡറേഷൻ ജില്ല ഭാരവാഹികൾ 1 -എൻ. സുബൈർ (പ്രസി) 2-എസ്. ഷാജഹാൻ (ജന.സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
