Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:32 AM IST Updated On
date_range 15 Feb 2022 5:32 AM ISTവാഹന പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പൂച്ചാക്കൽ: വാഹനം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. പാണാവള്ളി തൃച്ചാറ്റുകുളം വടക്കേ വെളീത്തറ അനസ് (38), പൂച്ചാക്കൽ സൈനബ മൻസിലിൽ നിഹാസ് (21)എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം പണയം വെച്ചശേഷം ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയി തട്ടിപ്പ് നടത്തുന്ന സംഘത്തിലുള്ളവരാണിവർ. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൊല്ലം സ്വദേശിനിയായ വീട്ടമ്മ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ കൈയിൽനിന്ന് 2,75,000 രൂപ വാങ്ങിയ ശേഷം അവർക്ക് കാർ നൽകുകയും നാലുദിവസത്തിനുശേഷം പരാതിക്കാരിയുടെ വീട്ടിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ചിത്രം : അറസ്റ്റിലായ അനസ്, നിഹാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
