Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTതാലോലം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: മാരാരിക്കുളം ഗവ. എല്‍.പി സ്‌കൂളില്‍ താലോലം- പ്രീപ്രൈമറി സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശന ഭായി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എല്‍. മഞ്ജുള അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പ്രതിനിധി സല്‍മോന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ പി.എ. ജോണ്‍ ബോസ്‌കോ, പി.ടി.എ. വൈസ് പ്രസിഡന്‍റ് പി.കെ. സുന്ദരേശന്‍, സീനിയര്‍ അസിസ്റ്റന്‍റ് ബി. ജ്യോതി, എസ്.ആര്‍.ജി. കണ്‍വീനര്‍ ലീന മേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം ആലപ്പുഴ: ജില്ല ശിശു സംരക്ഷണ യൂനിറ്റില്‍ ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും. യോഗ്യത- എം.എസ്. ഡബ്ല്യു/ അംഗീകൃത ബി. എഡ് ബിരുദം/ ബിരുദവും ഒ.ആര്‍.സി.ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം 2022 ഫെബ്രുവരി ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍, ജില്ല ശിശുസംരക്ഷണ സ്നിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1. ഫോണ്‍: 0477 2241644.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story