Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:30 AM IST Updated On
date_range 15 Feb 2022 5:30 AM ISTസി.പി.എം നേതൃത്വത്തോട് പഴയ സഖാവ് തണ്ണീർത്തടം നികത്താതിരിക്കാൻ പാർട്ടി വിചാരിച്ചാൽ മാത്രം മതി
text_fieldsbookmark_border
സമ്മേളനം ചർച്ച ചെയ്യണം -ഫേസ്ബുക്ക് പോസ്റ്റ് ആലപ്പുഴ: സി.പി.എം പ്രാദേശിക നേതൃത്വങ്ങൾ മാത്രം തീരുമാനിച്ചാൽ റിയൽഎസ്റ്റേറ്റ് മാഫിയയെ തുരത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിച്ച് പരിസ്ഥിതി നിലനിർത്താനും കഴിയുമെന്ന് ജില്ല നേതൃത്വത്തോട് പഴയ പാർട്ടി സഖാവ്. പാർട്ടി മുന്നോട്ടുവന്നാൽ ഒരു ചെറുകുളം പോലും റിയൽ എസ്റ്റേറ്റ് ലോബിക്ക് നികത്താനാവില്ലെന്നും എന്നാൽ, സി.പി.എം പിന്തുണയുണ്ടെങ്കിൽ ഏത് തണ്ണീർത്തടവും നികത്താനാകുമെന്ന സ്ഥിതിയുണ്ടെന്നും കുറ്റപ്പെടുത്തുന്നു ഈ സഖാവ്. ജീവിത പങ്കാളിക്ക് വൃക്ക നൽകി മാതൃകയായ ഡി.വൈ.എഫ്.ഐ ജില്ല ജോ.സെക്രട്ടറിയും കോളജ് യൂനിയൻ ചെയർമാനുമൊക്കെയായിരുന്ന സബീഷ് മണവേലി ആണ് ചൊവ്വാഴ്ച മുതൽ പാർട്ടി ജില്ലസമ്മേളനം തുടങ്ങാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നത്. മഹാപ്രളയത്തിന് ശേഷമുള്ള കാലാവസ്ഥ മാറ്റത്തിൽ ജില്ല തുടരെ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയും അനിവാര്യമായ ഇടപെടൽ പാർട്ടി നടത്തണമെന്നഭ്യർഥിച്ചും ജില്ല സമ്മേളനം ഇക്കാര്യം ചർച്ചചെയ്യണമെന്ന് അഭ്യർഥിച്ചുമാണ് മൂന്ന്തവണ ജില്ല സമ്മേളന പ്രതിനിധികൂടിയായിരുന്ന ബിബീഷിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന സുമിതയാണ് സബീഷിന്‍റെ ഭാര്യ. ചേർത്തല എസ്.എൻ കോളജിലെ യൂനിയൻ ചെയർമാനും വൈസ് ചെയർപേഴ്സനുമായിരുന്നു ഇരുവരും. കാമ്പസിലെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇളയ മകൻ അലൻ ശങ്കുവിന്‍റെ ജനനസമയത്താണ് സുമിതയുടെ വൃക്കകൾ തകരാറിലാണെന്ന് തിരിച്ചറിഞ്ഞത്. ഭാര്യക്ക് വൃക്ക നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തയാറെടുക്കുമ്പോഴേക്ക് സബീഷിന് മസ്തിഷ്കാഘാതം വന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്. തുടർന്ന് ഡോക്ടർമാർ നിരുത്സാഹപ്പെടുത്തിയെങ്കിലും സബീഷിന്‍റെ നിർബന്ധത്തിന് വഴങ്ങി സുമിതയിൽ വൃക്ക മാറ്റിവെക്കുകയായിരുന്നു. സബീഷിന്‍റെ വൃക്കയിലാണ് ഇപ്പോൾ സുമിതയുടെ ജീവിതം. ശുദ്ധജലത്തിന് ദുർഗന്ധമെന്ന് പരാതി ആലപ്പുഴ: നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം വാർഡിൽ ഉമ്മാപറമ്പ്, ആഞ്ഞിലിപ്പറമ്പ്, കാട്ടുങ്കൽച്ചിറ ഭാഗത്തു ലഭിക്കുന്ന ശുദ്ധജലത്തിന് ദുർഗന്ധമെന്ന് പരാതി. കഴിഞ്ഞ കുറെ മാസങ്ങളായി കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്ത് ഇടക്ക് ലഭിക്കുന്ന ശുദ്ധജലത്തിനാണ് ദുർഗന്ധം. പലവട്ടം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്റ്റേഡിയം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ശിവൻപിള്ള അധ്യക്ഷത വഹിച്ചു. സുനിൽ ജോർജ്, ഷഫീഖ് പാലിയേറ്റിവ്, മുനീർ, വയലാർ ലത്തീഫ്, ഒ.ടി.സി ബാബു, റഷീദ്, ജയറാം രമേശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story