Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTകുരുന്നുകൾ വീണ്ടും സ്കൂളിലെത്തി; കളിചിരിയിൽ നിറഞ്ഞ് ആദ്യദിനം
text_fieldsbookmark_border
ജില്ലയിൽ 772 സ്‌കൂളുകളിലും പഠനം നടന്നു ആലപ്പുഴ: കോവിഡുകാലത്ത് അടച്ചിടലിനു ശേഷം ആദ്യമായി പ്രീ-പ്രൈമറി വിഭാഗം കുരുന്നുകൾ സ്കൂൾ മുറ്റത്ത് എത്തി. വിദ്യാലയങ്ങൾ പുത്തനുടുപ്പും ബാഗും പഠനോപകരണങ്ങളുമെല്ലാം കൈയിൽ കരുതിയാണ് ഇവർ എത്തിയത്. ആദ്യദിനം കാര്യമായ പഠനമൊന്നും നടന്നില്ല. ആലപ്പുഴ പഴവീട് ഗവ. എൽ.പി സ്കൂളിൽ കോവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളുടെ കൈകൾ സാനിറ്റൈസർ പുരട്ടിയും മാസ്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയുമാണ് അധ്യാപകർ ക്ലാസ് മുറിയിൽ അകലം പാലിച്ച് ഇരുത്തിയത്. കളിക്കാനായി സൈക്കിൾ അടക്കമുള്ള കളി ഉപകരണങ്ങളുമുണ്ടായിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് സ്കൂളിലിരുന്ന് കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചത്. സമൂഹ അകലം പാലിച്ച് ഇരിപ്പിടം ഒരുക്കിയതിനൊപ്പം കൈകഴുകാൻ വരാന്തയിൽ ബക്കറ്റും വെള്ളവും കരുതിയിരുന്നു. കുരുന്നുകളുടെ കൈകഴുകിച്ചത് അധ്യാപകരായിരുന്നു. ഏറെനാളുകൾക്കുശേഷം കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം പലരുടെയും മുഖത്തുണ്ടായിരുന്നു. ചിലരാകട്ടെ ഓൺലൈൻ ക്ലാസുകളിൽ പരിചിതമായ അധ്യാപകരെ കണ്ടപ്പോൾ സന്തോഷം പങ്കിട്ടു. ആദ്യമായി പടിചവിട്ടിയെത്തിയ ചിലരാകട്ടെ മാതാപിതാക്കളുടെ പിടിവിട്ടതോടെ കരച്ചിൽ പുറത്തെടുത്തു. പഠനരീതികൾ പൂർണമായും മറന്നമട്ടിലാണ് മറ്റുചിലർ ക്ലാസിലെത്തിയത്. ആദ്യദിനത്തിൽ കുട്ടികളുടെ എണ്ണത്തിൽ 10 ശതമാനം കുറവായിരുന്നു. രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളുകളിൽ വരേണ്ടതില്ലെന്ന നിർദേശമുള്ളതിനാലാണിത്. എല്ലായിടത്തും കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ക്ലാസുകൾ. ജില്ലയിൽ 772 സ്‌കൂളുകളിലും പഠനം നടന്നു. ഒന്നുമുതൽ ഹയർ സെക്കൻഡറിവരെ 2.19 ലക്ഷം കുട്ടികളാണുള്ളത്. 10 വരെയുള്ള ക്ലാസുകളിൽ 1.79 ലക്ഷത്തോളം വിദ്യാർഥികളുണ്ട്. പത്താം ക്ലാസിൽ മാത്രം 22,202 കുട്ടികളാണുള്ളത്. ഒന്നുമുതൽ ഒമ്പതുവരെ മൂന്നുദിവസം വീതം ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈലയുടെ നേതൃത്വത്തിൽ ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽ, പ്രഥമാധ്യാപകർ എന്നിവരിൽനിന്ന് കുട്ടികളുടെ ഹാജർ, അക്കാദമിക പ്രവർത്തനം എന്നിവ വിലയിരുത്തുന്നുണ്ട്. APL MB 01 School Opening 01 പാഠം ഒന്ന് കൈകഴുകൽ... നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്കൂൾ തുറന്ന ആദ്യദിനത്തിൽ ഉച്ചഭക്ഷണത്തിന് മുന്നോടിയായി അധ്യാപകർ കുരുന്നുകളുടെ കൈകൾ കഴുകിക്കുന്നു. ആലപ്പുഴ പഴവീട് ഗവ. യു.പി സ്കൂളിൽനിന്നുള്ള ദൃശ്യം ചിത്രം-മനു ബാബു APL MB 02 School Opening 02 ചവിട്ടി തെളിയാം... ആലപ്പുഴ പഴവീട് ഗവ. എൽ.പി സ്കൂളിൽ ആദ്യദിനമെത്തിയ കുരുന്ന് ക്ലാസ് മുറിയിൽ സൈക്കിൾ ചവിട്ടുന്നു ചിത്രം-മനു ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story