Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:38 AM IST Updated On
date_range 14 Feb 2022 5:38 AM ISTഅരൂരിൽ വാഹനാപകടങ്ങൾ
text_fieldsbookmark_border
അരൂർ: കഴിഞ്ഞ രാത്രിയുണ്ടായ വേനൽമഴയിൽ ദേശീയപാതയിൽ അരൂർ മേഖലയിൽ വാഹനാപകടങ്ങളുടെ പെരുമഴ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. എരമല്ലൂർ കവലയിൽ പോസ്റ്റൽ വകുപ്പിന്റെ മെയിൽവാഹനത്തിൽ ലോറി ഇടിച്ച് മെയിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു. വാഹനം റോഡിൽനിന്ന് സ്റ്റാർട്ട് ചെയ്ത് നീക്കാൻ കഴിയാതായതോടെ അരൂരിൽനിന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി വാഹനം പാതയിൽനിന്ന് തള്ളിനീക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു മെയിൽവാഹനം. അരൂരിൽ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം മഴസമയത്ത് രണ്ട് മിനിലോറികൾ വൈദ്യുതി പോസ്റ്റ് തകർത്ത് അപകടമുണ്ടായി. അരൂർ ക്ഷേത്രം കവലക്കുസമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചെങ്കിലും ബൈക്ക് യാത്രികൻ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. പെട്രോൾ ടാങ്ക് ചോർന്നതാണ് തീപിടിത്തത്തിന് കാരണം. അരൂർ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ചിത്രം അരൂർ അബാദ് കോൾഡ് സ്റ്റോറേജ് സമീപം രണ്ടു പിക്കപ്പ് വാനുകൾ അപകടത്തിൽ പെട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
