Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്രത്തിൽ മോഷണം; അര...

ക്ഷേത്രത്തിൽ മോഷണം; അര ലക്ഷം നഷ്ടമായി

text_fields
bookmark_border
ക്ഷേത്രത്തിൽ മോഷണം; അര ലക്ഷം നഷ്ടമായി
cancel
ആറാട്ടുപുഴ: ക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറിയും കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം. അരലക്ഷം രൂപ നഷ്ടപ്പെട്ടു. മുതുകുളം കുരുംബകര ദേവിക്ഷേത്രത്തിലാണ് മോഷണം നടന്നത്. അഞ്ച്​ കാണിക്കവഞ്ചിയും മേശയും കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഞായറാഴ്ച പുലർച്ച ക്ഷേത്രം തുറക്കാൻ മേൽശാന്തി ഹരീഷ് പോറ്റി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ തുറന്നുകിടക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ക്ഷേത്രത്തിൽ വെച്ചിരുന്ന എട്ട്​ കാണിക്കവഞ്ചിയിൽ അഞ്ചെണ്ണവും മേശയും കുത്തിത്തുറന്നതായി കണ്ടു. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയാണ് ശ്രീകോവിൽ തുറന്നത്. അതിനാൽ ക്ഷേത്രത്തെക്കുറിച്ച്​ വ്യക്തമായ ധാരണ മോഷ്ടാവിന്​ ഉണ്ടെന്നാണ് കരുതുന്നത്. വിഗ്രഹത്തിന്റെ മുന്നിലെ വിളക്കുകൾ തെളിച്ചാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരുമാലയും കൊണ്ടുപോയി. എന്നാൽ, ഇത് സ്വർണമല്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. വലതുവശത്തെ ശാസ്തക്ഷേത്രത്തിന്റെ ഓവിൽ ചവിട്ടി നാലമ്പലത്തിൽ കയറിയതായാണ് സംശയം. ഇതിന്റെ അടയാളങ്ങൾ ഓവിലുണ്ട്. തെക്കേ വാതിൽ തുറന്നാണ് മോഷ്ടാക്കൾ പുറത്തിറങ്ങിയത്. കനകക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്-വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ക്ഷേത്രത്തിനു പടിഞ്ഞാറേ കോൺക്രീറ്റ്​ പാതയിലൂടെ 150മീറ്ററോളം പൊലീസ് നായ്​ ഓടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story