Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTയുവാവ് വീടിനു തീയിട്ടു; സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
text_fieldsbookmark_border
മാവേലിക്കര: യുവാവ് വാടകവീടിനു തീയിട്ടു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. കണ്ടിയൂർ എബനേസർ വീട്ടിൽ വാടകക്ക് താമസിക്കുന്ന മറ്റം തെക്ക് ഈപ്പൻപറമ്പിൽ തെക്കേതിൽ കെ. സാബുവാണ് (46) ഞായർ പുലർച്ച വാടകവീടിനു തീയിട്ടത്. സിലിണ്ടർ പൊട്ടിത്തെറിച്ചു വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. വീട്ടിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടിൽ സ്ഥിരമായി ബഹളം ഉണ്ടാക്കുന്നതിനെ തുടർന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. ഫോട്ടോ:. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായി തകർന്ന വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
