Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTശസ്ത്രക്രിയക്ക് സഹായം തേടുന്നു
text_fieldsbookmark_border
മുഹമ്മ: അംഗപരിമിതിയിലും പതറാതെ ജീവിതത്തോട് മല്ലടിച്ച ഷിബുവിന് തുടർന്ന് ജീവിക്കണമെങ്കിൽ കാരുണ്യമതികളുടെ കൈത്താങ്ങുവേണം. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് ആര്യക്കര ഉമ്മാശ്ശേരി വീട്ടിൽ ആർ. ഷിബുവാണ് (ഓമനക്കുട്ടൻ -43) സുമനസ്സുകളുടെ സഹായം തേടുന്നത്. ഷിബുവും ഭിന്നശേഷിക്കാരിയായ ഭാര്യ സനിജയും ചേർന്ന് മുഹമ്മ പഞ്ചായത്ത് ഓഫിസിനുസമീപം തയ്യൽക്കടയും ബ്യൂട്ടിപാർലറും നടത്തിവരുകയായിരുന്നു. ഷിബുവിന് ഞരമ്പ് സംബന്ധമായ അസുഖം ബാധിച്ച് ജോലിചെയ്യാന്‍ കഴിയാതെ വന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ രോഗം മൂര്‍ച്ഛിക്കുമെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയക്ക് കുറഞ്ഞത് ആറു ലക്ഷത്തോളം രൂപ വേണ്ടിവരും. പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഷിബു. ഭാര്യ സനിജയാകട്ടെ ഷിബുവിന്റെ പരിചരണവുമായി വീട്ടില്‍തന്നെയാണ്. കട തുറന്നുപ്രവര്‍ത്തിക്കാൻ കഴിയാത്തതിനാൽ വീട്ടുചെലവുകൾപോലും പ്രതിസന്ധിയിലാണ്. സ്വന്തമായുള്ള നാലര സെന്റ് സ്ഥലം ഈടുനൽകി കടയുടെ ആവശ്യത്തിന് വികലാംഗ ക്ഷേമ കോർപറേഷനിൽനിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാൽ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഷിബുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പണം സമാഹരിക്കാൻ പഞ്ചായത്ത് അംഗം നിഷ പ്രദീപിന്റെയും ഷിബുവിന്റെ ഭാര്യ സനിജയുടെയും പേരില്‍ ജോയന്റ് അക്കൗണ്ട് പുത്തനങ്ങാടി ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 13220100263721, ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001322, ഗൂഗിൾ പേ: 9747985448. ഫോൺ: 9656382571, 9288021642. പടം: ഷിബുവും ഭാര്യ സനിജയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
