Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:35 AM IST Updated On
date_range 13 Feb 2022 5:35 AM ISTമഞ്ഞൾ, ഇഞ്ചി സംഭരണം
text_fieldsbookmark_border
ചാരുംമൂട്: ആലപ്പുഴ ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയും നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും പ്രവർത്തിക്കുന്ന ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉൽപദക കമ്പനിയുടെ ഓഹരി ഉടമകളിൽനിന്നുള്ള ഉൽപന്നങ്ങൾ സമാഹരിക്കുന്നു. നൂറനാട്, ചുനക്കര പഞ്ചായത്തുകളിലെ കർഷകരിൽനിന്ന് 21നും പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലെ കർഷകരിൽനിന്നും 22നും ഭരണിക്കാവ്, വള്ളികുന്നം, ഇതര പഞ്ചായത്തുകളിൽനിന്നും 23നും കോയിക്കൽ ചന്തക്ക് വടക്ക് നടേക്കുറ്റി ക്ഷേത്രത്തിന് എതിർവശത്ത് സംഭരിക്കും. അത്യുൽപാദന ശേഷിയുള്ള മഞ്ഞളിനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയും ഇഞ്ചിയിനമായ വരദയുമാണ് സംഭരിക്കുന്നത്. കർഷകർക്ക് ഈ വിത്തുകൾ 24 മുതൽ വാങ്ങാൻ അവസരം ഉണ്ട്. വിവരങ്ങൾക്ക്: 7306723903, 9207417080, 9995407891 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story